അഞ്ചൽ സ്വദേശിയായ ബിജു ദാമോദരന്‍ [41] ഏറെ സ്വപ്നങ്ങളോടെയാണ് സൗദിയില്‍ ജോലി തേടിയെത്തിയത്. ചിപ്സ് കൊണ്ടു പോകുന്ന ട്രെയ്ലർ ഡ്രൈവർ ആയി ബിജുവിന് ജോലിയും ലഭിച്ചു.
കാര്യങ്ങള്‍ കുഴപ്പമില്ലാതെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന നാളിലാണ് ജിദ്ദയക്ക് അടുത്ത് വച്ച് ബിജു ദാമോദന്‍ ഓടിച്ച ട്രെയ്ലർ മറ്റൊരു ട്രെയ്ലറുമായി കൂട്ടിയിടിച്ചത്. രണ്ട് വണ്ടിയിലും തീ പിടിക്കുകയും, അപകടകരമായ രീതിയില്‍ തീ ആളിപ്പടരുകയും ചെയ്തു.
അപ്പോള്‍ അതുവഴി വന്ന ഒരു പാകിസ്ഥാന്‍ പൗരന്‍ ഒരു പോറൽ പോലും ഏൽക്കാതെ ബിജുവിനെ രക്ഷിച്ചു. പക്ഷേ, അപ്പോഴേക്കും മറ്റേ ട്രെയ്ലറിൽ ഒരു സൗദി പൗരൻ വണ്ടിയിൽ ഇരുന്ന് തന്നെ അഗ്നിക്കിരയായി.
ഇതേത്തുടര്‍ന്ന്‍ ബിജു ജയിലിലായി. ഇപ്പോൾ ഒന്നര വർഷമയി ജയിലിലാണ് ബിജു. നാട്ടിലെ 60 ലക്ഷം രൂപക്ക് അടുത്ത് നഷ്ടപരിഹാരം കൊടുത്താല്‍ മാത്രമേ ബിജുവിന്‍റെ ജയില്‍ മോചനം സാധ്യമാകൂ. സ്പോൺസർ അദേഹത്തിന്റെ വാഹനത്തിന്‍റെയും വണ്ടിയിലുണ്ടായിരുന്ന സാധനത്തിന്‍റെയും വിലയാണ് ഈ നഷ്ടപരിഹാരത്തിലൂടെ ബിജുവില്‍ നിന്ന്‍ ഈടാക്കാന്‍ നോക്കുന്നത്.
ബിജു ജയിലിലായതോടെ നാട്ടിൽ പണിതു കൊണ്ടിരുന്ന പുതിയ വീട് കടംകയറിയതു മൂലം വിറ്റു. ഇടിഞ്ഞ് വീഴാറായ പഴയ വീട്ടിലാണ് ഇപ്പോഴും ബിജുവിന്‍റെ മക്കളായ എട്ടാം ക്ലാസുകാരൻ വിവേകും, ആറാം ക്ലാസുകാരൻ പ്രണവും അമ്മയോടൊപ്പം താമസിക്കുന്നത്. കരച്ചിലും, ദുരിതവും ഒഴിഞ്ഞ നേരമില്ല ആ കുടുംബത്തിന് ഇപ്പോള്‍. വീട്ടില്‍ ബിജുവിന്‍റെ രോഗാതുരയായ അമ്മയും ഉണ്ട്. മകനെ ഒരു നോക്ക് കാണാനുള്ള വെമ്പലോടെ ആ മാതാവ് രോഗത്തോടും, വാര്‍ദ്ധക്യത്തോടും മല്ലിട്ട് ദിവസങ്ങള്‍ തള്ളി നീക്കുന്നു. കൂലിപ്പണി ചെയത് കുടുംബം പുലര്‍ത്താന്‍ പാടുപെടുകയാണ് ബിജുവിന്റെ ഭാര്യ.
സര്‍ക്കാര്‍ സഹായത്തിനായി കൊടുത്ത നിരവധി അപേക്ഷകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതായ ഒരു മറുപടി ഇതുവരെ ലഭിച്ചിട്ടില്ല.
ഈ സഹോദരനെ രക്ഷിക്കാനും, ദുരിതപര്‍വത്തില്‍ നിന്ന്‍ അയാളെ മോചിപ്പിക്കാന്‍ സഹായിക്കാനും സുമനസുകളുടെ സഹായം തേടുകയാണ് സൗദിയിലുള്ള ബിജുവിന്‍റെ സുഹൃത്തുക്കള്‍. എല്ലവരില്‍ നിന്നും പ്രാർത്ഥനയും സാമ്പത്തികമായ സഹായവും ഇവര്‍ പ്രതീക്ഷിക്കുന്നു. പ്രവാസി മലയാളി ഫെഡേറേഷൻ വഴിയും ബിജുവിനെ സഹായിക്കാന്‍ ആകുമോ എന്നകാര്യം പരിശോധിക്കുന്നുണ്ട്. ഒപ്പം സ്പോൺസറുടെ മനസ് മാറ്റാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
Post Your Comments