കണ്ണൂര്‍ ● സായുധ കലാപത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആഹ്വാനം ചെയ്തതിന് പിന്നാലെ ആക്രമിക്കുന്നവരെ തിരിച്ചടിക്കണമെന്ന് ആഹ്വാനം ചെയ്ത് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് രംഗത്ത്. പാര്ട്ടികേന്ദ്രങ്ങളിലെത്തി അക്രമം നടത്തുന്നവര്‍ സന്തോഷത്തോടെ തിരിച്ചുപോകുന്ന അനുഭവം ഉണ്ടാകരുത്. ആക്രമണം നടത്താന്‍ വീണ്ടും തോന്നാത്ത തരത്തിലുള്ള പ്രതിരോധമുണ്ടാകണമെന്നും ജയരാജന് പറഞ്ഞു.
ആര്.എസ്.എസിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നാണ് കോടിയേരി ബാലകൃഷ്ണന് പറഞ്ഞതെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു.
Post Your Comments