കുടുംബ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നന്ന ഭീഷണിയെ തുടര്‍ന്ന് ഒരാള്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ അണ്ണാമയ്ക്ക് സമീപം പൊള്ളാച്ചിയിലാണ് സംഭവം. എം. അണ്ണാദുരൈ (40) എന്നയാളാണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.
അണ്ണാദുരൈ, ഭാര്യ മസിലാമണി (38), മകള്‍ എ. ലതാവാണി എന്നിവര്‍ വീടിന് മുന്നില്‍ ഇരിക്കുന്ന ചിത്രം അയല്‍വാസികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായി ഇവരെ അറിയിച്ചിരുന്നു. ഇതേച്ചൊല്ലി അയല്‍വാസികളായ എതാനും ചിലരുമായി അണ്ണാദുരൈ വാക്കേറ്റമുണ്ടായിരുന്നു.
എന്നാല്‍ അയല്‍വാസികളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ചിത്രങ്ങളൊന്നും കണ്ടെത്തിയില്ല. വീണ്ടും ഇതേച്ചൊല്ലി വഴക്കുണ്ടായതിനെ തുടര്‍ന്ന് കുടുംബഫോട്ടോ മോശം രീതിയില്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് അയല്‍വാസികള്‍ ഭീഷണിപ്പെടുത്തി.
ഇതില്‍ മനംനൊന്താണ് അണ്ണാദുരൈ ജീവനൊടുക്കിയത്. ഇയാളുടെ അയല്‍വാസികളായ കെ. വിഗ്‌നേഷ്, എം. കാര്‍ത്തി, കെ. അരുണാചലം എന്നിവരാണ് ഭീഷണി മുഴക്കിയത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു
Post Your Comments