
ഡാക്ക : പത്ത് വയസുകാരനെ മലദ്വാരത്തില്‍ കുഴല്‍ വഴി വായു പമ്പ് ചെയ്തു കൊന്നു. ബംഗ്ലാദേശിലാണ് സംഭവം. ഡാക്കയ്ക്കു സമീപം രുപ്ഗഞ്ചിലെ ജൊബൈദാ സ്പിന്നിംഗ് മില്ലിലായിരുന്നു സംഭവം. തുണി നിര്‍മ്മാണ ശാലയില്‍ ജോലി ചെയ്തുവന്ന സാഗറിനെ അച്ഛന് രത്തനാണ് ചീര്‍ത്ത വയറുമായി മിഷനരികില് കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും സാഗറിന്റെ ജീവന് രക്ഷിക്കാനായില്ല.
സംഭവത്തില്‍ സഹപ്രവര്ത്തകന് അറസ്റ്റിലായി. ഇയാള്‍ എന്തിനാണ് കുട്ടിയെ ആക്രമിച്ചെതെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് എതിരെ ബംഗ്ലാദേശില്‍ വന്‍ പ്രതിഷേധ റാലികള്‍ അരങ്ങേറിയിരുന്നു. രാജ്യത്ത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Post Your Comments