Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNews

പുതിയ അഭിഭാഷകരുടെ അനാസ്ഥയെ വിമര്‍ശിച്ച് ജ‍ഡ്ജി ഏബ്രഹാം മാത്യു

അഭിഭാഷകന്റെ അറിവില്ലായ്മ മൂലം ഒരാൾക്ക് നീതി ലഭിക്കാതെ വരുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് ഹൈക്കോടതി ജ‍ഡ്ജി ഏബ്രഹാം മാത്യു.

ചികിൽസയിലെ പിഴവിന് ഡോക്ടർ ഉത്തരവാദിയാകുന്നതുപോലെ കക്ഷിക്കു നീതിലഭിക്കാതെ വരുന്നതിന് അഭിഭാഷകനും ഉത്തരവാദിയാണ്. പരിശീലനത്തിനായി പഴയ തലമുറയ്ക്കു ലഭിച്ചത്ര അവസരങ്ങൾ പുതിയ തലമുറയിലെ ആളുകൾക്ക് ലഭിക്കുന്നില്ലെന്നത് വാസ്തവമാണ്. അതിനാൽ അഭിഭാഷകർ നിയമത്തിലുള്ള അറിവ് സ്വയം വർധിപ്പിക്കണം.

ഇംഗ്ലിഷോ മലയാളമോ നന്നായി കൈകാര്യം ചെയ്യാനറിയാത്ത അവസ്ഥയുമുണ്ട്. അഭിഭാഷകർക്ക് ഈ രണ്ടുഭാഷകളിലും നിപുണത അത്യാവശ്യമാണ്. പുതുതായി വരുന്ന പല നിയമങ്ങളുടെയും കാര്യമെടുത്താൽ അന്ധൻ ആനയെ കണ്ടതുപോലെയാണെന്നും ജസ്റ്റിസ് പറഞ്ഞു. ഒരു നിയമമുണ്ടാക്കുമ്പോൾ അതുമായി ബന്ധപ്പെട്ട മറ്റു നിയമങ്ങളെക്കുറിച്ച് അറിയാത്തതിനാലാണ് ഈ പ്രശ്നം. അടിസ്ഥാന തത്വങ്ങളറിയാത്തവരാണോ ഈ നിയമങ്ങളുണ്ടാക്കുന്നതെന്ന് സംശയം തോന്നിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button