ചാരന്മാരെ തുരത്താന്‍ പുത്തന്‍ സാങ്കേതിക വിദ്യയുമായി എഡ്‌വേഡ് സ്‌നോഡന്‍. സര്‍ക്കാരോ സര്‍ക്കാരിതര ഏജന്‍സികളോ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെങ്കില്‍ സൂചന നല്‍കുന്ന ഉപകരണത്തിന്റെ രൂപരേഖയാണ് സ്‌നോഡന്‍ പുറത്തിറക്കിയത്. ‘ഇന്‍ട്രോസ്‌പെക്ഷന്‍ എഞ്ചിന്‍’ (ആത്മ പരിശോധന യന്ത്രം) എന്നാണ് ഉപകരണത്തിന്റെ പേര്.
മോസ്‌കൊയില്‍ നിന്നും ടെലികോണ്‍ഫെറെന്‍സിങ് വഴിയാണ് സ്‌നോഡന്‍ പുതിയ ഉപകരണം പുറത്തിറക്കിയത്. പത്രപ്രവര്‍ത്തകര്‍ ചതിക്കപെടാതിരിക്കുവാനും ഗവണ്‍മെന്റ് ഏജന്‍സികളുടെ ഇടപെടലുകള്‍ ഉണ്ടാകാതിരിക്കാനും ഉദ്ദേശിച്ചു പുറത്തിറക്കിയതാണ് ഈ ഉപകരണം എന്ന് സ്‌നോഡന്‍ വ്യക്തമാക്കുന്നു. മൊബൈല്‍ കവറിനോട് സാദൃശ്യമുള്ള ഉപകരണമാണിത്. നിലവില്‍ ഐ ഫോണ്‍ 6 ല്‍ മാത്രമാണിത് പ്രവര്‍ത്തിക്കുന്നത്.
മൊബൈലിലേക്ക് വരുന്ന സംശയാസ്പദമായ സിഗ്‌നലുകളും റേഡിയോ തരംഗങ്ങളും തിരിച്ചറിഞ്ഞു ഈ ഉപകരണം സൂചന നല്‍കും. ഫോണിലേക്കു വരുന്നതും പോകുന്നതുമായ സിഗ്‌നലുകളുടെ എല്ലാ വിവരങ്ങളും ഉപയോഗ ദൈര്‍ഘ്യവും ഒരു ചെറിയ സ്‌ക്രീന്റെ സഹായത്തോടെ ഈ ഉപകരണം ഉടമസ്ഥനെ അറിയിക്കും. എന്നാല്‍ ഈ ഉപകരണം വിപണിയില്‍ എത്തുവാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.
Post Your Comments