തിരൂര്‍ ● ഓടിക്കൊണ്ടിരിക്കുന്ന തിരക്കേറിയ ബസില്‍ സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണം. തിരൂരില്‍ തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. വടിവാളുകളും ഇരുമ്പ് പൈപ്പുകളുമായി ആക്രമണം നടത്തിയ സംഘം ബസ് ജീവനക്കാരെ യാത്രക്കാരുടെ മുന്നിലിട്ട് വെട്ടിപ്പരുക്കേല്‍പ്പിച്ചു. ബസ് കണ്ടക്ടര്‍ പറവണ്ണ പുത്തങ്ങാടി കുട്ടാത്ത് നൗഫലിനെ (27) , ബസ് ഡ്രൈവര്‍ കാളാട് അസീസ് എന്ന കുഞ്ഞിപ്പ (28) ബസ് ജീവനക്കാരന്‍ പറവണ്ണ ആലിന്‍ചുവട് കുഞ്ഞാലകത്ത് ജംഷീറിനും (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈകുന്നേരം 3.45 ഓടെ തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് പോകുകയായിരുന്ന ‘ലൈഫ്ലൈന്‍’ എന്ന സ്വകാര്യ ബസില്‍ ബസില്‍ പൊറ്റത്തേ് പടിയില്‍നിന്ന് കയറിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. യാത്രക്കാരെന്ന വ്യാജേന ബസില്‍ കയറിയ സംഘം വടിവാളും മാരകായുധങ്ങളുമായി നൗഫലിനെ വെട്ടുകയായിരുന്നു. ആക്രമണത്തിന് ശേഷം രക്ഷപെടാന്‍ ശ്രമിച്ച പ്രതികളില്‍ രണ്ടുപേരെ യാത്രക്കാരും ചേര്‍ന്ന് പിടികൂടി പോലീസിന് കൈമാറി.
മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൂടിയായ നൗഫലിന് തലക്കും വലത്തെ കാലിനും ഇടത്തെ കൈക്കുമാണ് വെട്ടേറ്റത്. താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡ്രൈവര്‍ക്കും ജീവനക്കാരനും വെട്ടേറ്റത്. സ്കൂള്‍ വിട്ട സമയമായതിനാല്‍ ബസില്‍ സ്ത്രീകളും കുട്ടികളുമാണ് അധികമുണ്ടായിരുന്നത്. സംഭവത്തെത്തുടര്‍ന്ന് തിരൂരില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി. നാളെയും പണിമുടക്ക് നടത്തുമെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments