India

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം-ശിവസേന

മുംബൈ: മതേതരത്വം മതിയായെന്നും ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും ശിവസേന. ഹിന്ദുക്കള്‍ക്ക് നേരെയുള്ള അതിക്രമം തടയാനുള്ള നല്ല വഴി ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുക എന്നതാണ്. മതേതരത്വം അവസാനിപ്പിക്കാന്‍ നമ്മള്‍ ഇപ്പോള്‍ തീരുമാനിക്കണമെന്നും ശിവസേനയുടെ മുഖപത്രമായ സാമ്‌നയി ലേഖനത്തിലൂടെ ശിവസേന മേധാവി ഉദ്ധവ് താക്കറെ പറഞ്ഞു.

മതേതരത്വത്തിന്റെ വിശകലനം മൂലം ഇന്ത്യയില്‍ ഹിന്ദുത്വത്തിന് വേണ്ടി സംസാരിക്കുന്നത് കുറ്റമായി മാറിയിരിക്കുകയാണ്. ഹിന്ദുത്വത്തിന്റെയും മതേതരത്വത്തിന്റെയും ഇടയിലാണ് ജമ്മു കശ്മീരില്‍ സംഘര്‍ഷം ഉണ്ടാകാന്‍ കാരണക്കാര്‍ ആരാണ്. കശ്മീരില്‍ ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണമുണ്ടാവുകയാണ്. അമര്‍നാഥ് യാത്ര നിര്‍ത്തിവെക്കേണ്ടി വന്നു. പോലീസും പട്ടാളവും അക്രമിക്കപ്പെടുകയാണ്. ഇത്തരം അവസ്ഥകള്‍ ഇല്ലാതാകണമെങ്കില്‍ ഇന്ത്യ ഒരു ഹിന്ദു രാജ്യമാകണമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

shortlink

Post Your Comments


Back to top button