കൊല്ലം● കളക്ട്രേറ്റ് സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരസംഘടനയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. നിരോധിത ഭീകരസംഘടനയായ ‘അല്‍-ഉമ്മ’യാണ് സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നാണ് സൂചന. സംഘടനയുടെ തലവന്‍ തന്നെയാണ് സ്ഫോടനത്തിന്റെ സൂത്രധാരന്‍. സ്ഫോടക വസ്തുക്കള്‍ എത്തിച്ചത് ആന്ധ്രാപ്രദേശില്‍ നിന്നാണെന്നും അന്വേഷണസംഘം കണ്ടെത്തി.
‘ദി ബേസ് മൂവ്മെന്റ് ‘ എന്നപേരിലാണ് ഇപ്പോള്‍ സംഘടനയുടെ പ്രവര്‍ത്തനം. ആന്ധ്രയിലെ ചിറ്റൂര്‍ കോടതിയില്‍ സ്ഫോടനത്തിന് ഉപയോഗിച്ച വസ്തുക്കള്‍ക്ക് സമാനമായവ തന്നെയാണ് ഇവിടെയും ഉപയോഗിച്ചത്. ഒരേ സീരീസിലുള്ള ബാറ്ററികളാണ് രണ്ടിടത്തും ഉപയോഗിച്ചിരിക്കുന്നതെന്നും കണ്ടെത്തി. ടൈമറിന്റെ സര്‍ക്യൂട്ട് ബോര്‍ഡ് ബംഗലൂരുവില്‍ നിന്നാണ് വാങ്ങിയത് . വിവരങ്ങള്‍ അന്വേഷണസംഘം ആന്ധ്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിന് കൈമാറിയിട്ടുണ്ട്.
ജൂണ്‍ 15 നാണ് കളക്ട്രേറ്റ് വളപ്പില്‍ സ്ഫോടന മുണ്ടായത്.
Post Your Comments