Kerala

പയ്യന്നൂര്‍ കൊലക്കേസ് : പൊലീസിനെതിരെ കോടിയേരി

കണ്ണൂർ: പയ്യന്നൂരിലെ കൊലപാതകക്കേസുകളിൽ പോലീസ് പ്രതികൾക്കൊപ്പമാണെന്നു സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തിൽ തെറ്റു തിരുത്താൻ പോലീസ് തയ്യാറാകണം. കൊലപാതകം ആസൂത്രണം ചെയ്ത ആർഎസ്എസ്–ബിജെപി നേതൃത്വത്തെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ കുന്നൂരിലെ ധനരാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പയ്യന്നൂരിലെ ബി.എം.എസ് നേതാവ് സി.കെ. രാമചന്ദ്രനെ വധിച്ച കേസിലെ പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല.

shortlink

Post Your Comments


Back to top button