Kerala

സായുധ വിപ്ലവത്തിന് ആഹ്വാനവുമായി കോടിയേരി; ബി.ജെ.പി നിയമനടപടിയ്ക്ക് 

കണ്ണൂര്‍ ● സി.പി.എമ്മിനെ ആക്രമിക്കാന്‍ വരുന്നവരോട് കണക്കു തീര്‍ക്കണമെന്ന പരസ്യ ആഹ്വാനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പയ്യന്നൂരിൽ പയ്യന്നൂരിൽ സിപിഎം സംഘടിപ്പിച്ച ബഹുജനകൂട്ടായ്മയിലാണ് കോടിയേരിയുടെ ആഹ്വാനം. .നമ്മളെ ക്രമിക്കാൻ ആരു വരുന്നുവോ അവരോടു കണക്കു തീർക്കണം. വന്നാൽ വന്നതു പോലെ തിരിച്ചുവിടില്ല എന്നു തീരുമാനിക്കണം . വയലിൽ പണി തന്നാൽ വരമ്പത്തു കൂലി കിട്ടും. അതുകൊണ്ടു സിപിഎമ്മിനോട് കളിക്കണ്ട. പാര്‍ട്ടിയിലെ യുവതീ-യുവാക്കള്‍ക്ക് ആയുധ പരിശീലനം നല്‍കണമെന്നും കോടിയരി പറഞ്ഞു.

അതേസമയം, കോടിയേരിയുടെ പ്രസ്താവനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കി. ബി.ജെ.പി. ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറി സായുധവിപ്ളവത്തിന് ആഹ്വാനം ചെയ്യുന്നത് അപകടകരമാണ്. കൊടിയേരി പ്രസ്താവന പിന്‍വലിച്ചു മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ബിജെപി നേതാവ് ജെ.ആര്‍ പത്മകുമാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button