ന്യൂഡല്‍ഹി : മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ മറ്റുള്ളവരെ കൊല്ലാന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിത്തിരിക്കുന്ന ചാവേറുകളെന്ന് കോടതി.
മദ്യപിച്ച് വാഹനം ഓടിക്കുന്നതിന് ശിക്ഷിക്കപ്പെട്ടയാള്‍ തന്റെ ശിക്ഷാ കാലാവധി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി സെഷന്‍സ് കോടതിയാണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ അതിശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പവന്‍ കുമാര്‍ എന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ് ശിക്ഷാ കാലാവധി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. താന്‍ ആദ്യമായാണ് മദ്യപിച്ച് വാഹനം ഓടിക്കുന്നതെന്നും ഇത് പരിഗണിച്ച് ശിക്ഷ ഇളവുചെയ്യണമെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചുവെങ്കിലും ശിക്ഷ ഇളവ് ചെയ്യാന്‍ കോടതി തയ്യാറായില്ല
Post Your Comments