Kerala

നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സഹോദരി

കോഴിക്കോട് ● അരയിടത്ത് പാലത്തിന് സമീപം സ്വകാര്യ നഴ്സിംഗ് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. അത്തോളി സ്വദേശിനി ശ്രീലക്ഷ്മി (19)യെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂലൈ 15 നായുന്നു സംഭവം. ശ്രീലക്ഷ്മിയുടെ മരണം കൊലപാതകമാണെന്ന് സഹോദരി ആരോപിച്ചു. ഹോസ്റ്റലില്‍ ഒരു അധ്യാപികയെയും വിദ്യാര്‍ഥിനിയെയും സംശയാസ്പദമായ സാഹചര്യത്തില്‍ ശ്രീലക്ഷ്മി കണ്ടിരുന്നു. ഇതില്‍ ശ്രീലക്ഷ്മി സാക്ഷി പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് ഐശ്വര്യയുടെ മരണമെന്നും അപകീര്‍ത്തി ഭയന്ന് യാഥാര്‍ഥ്യം പുറംലോകത്തില്‍ നിന്ന് മറച്ചു പിടിക്കാനാണ് കോളജ് അധികൃതര്‍ ശ്രമിക്കുന്നതെന്നും ഐശ്വര്യ ആരോപിച്ചു.

മരിച്ച ദിവസം രാവിലെ ഹോസ്റ്റലില്‍ നിന്നിറങ്ങിയ ശ്രീലക്ഷ്മി ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇക്കാര്യം അധികൃതര്‍ കുട്ടിയുടെ അമ്മയെ അറിയിക്കുകയും ചെയ്തിരുന്നു. കുട്ടി ഹോസ്റ്റലില്‍ ഉണ്ടോ എന്ന് അന്വേഷിക്കാന്‍ അമ്മ പറഞ്ഞിട്ടും ഇവര്‍ തയ്യാറായില്ല. മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കാനാണ് കോളജ് അധികൃതര്‍ നിര്‍ദ്ദേശിച്ചത്.

ഹോസ്റ്റലിലെ മറ്റൊരു മുറിയിലാണ് ശ്രീലക്ഷ്മി തൂങ്ങിമരിച്ചത്. വിവരമറിഞ്ഞ് അമ്മയും ബന്ധുക്കളും എത്തുമ്പോള്‍ മൃതദേഹം തറയില്‍ കിടത്തിയിരിക്കുന്ന നിലയിലായിരുന്നു. മറ്റൊരു റൂമില്‍ കയറാന്‍ ശ്രീലക്ഷ്മിയ്ക്ക് താക്കോല്‍ എവിടുന്ന് കിട്ടിയെന്നും ഐശ്വര്യ ചോദിച്ചു.

ശ്രീലക്ഷ്മി മരണപ്പെട്ടതിന് ശേഷം അടുത്ത സുഹൃത്തുകള്‍ കാണാന്‍ വരുകയോ ഫോണ്‍ വഴി ബന്ധപ്പെടുകയോ ഉണ്ടായിട്ടില്ല. കുട്ടികള്‍ ആരെയോ ഭയപെടുന്നുണ്ട്. ശ്രീലക്ഷ്മിയുടെ മരണത്തെകുറിച്ചുള്ള അന്വേഷണത്തില്‍ ഈ കാര്യങ്ങള്‍ കൂടി ഉള്‍പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് രേഖാമുലം പരാതി സമര്‍പ്പിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് ഉണ്ടായിരുന്ന പ്രണയമാണ് മരണകാരണം എന്നാണ് പോലീസും മാനേജ്‌മെന്റും പറയുന്നത്. പോസ്റ്റ് മോട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം ക്രൈംബ്രാഞ്ചിനു പരാതി നല്‍കണോ എന്നാലോചിക്കുമെന്നും ഐശ്വര്യ പറഞ്ഞു.

അതേസമയം, അതേസമയം നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ വഴി തിരിച്ചുവിടാന്‍ ശ്രമം നടക്കുന്നുവെന്ന് നഴ്‌സിംഗ് ഹോസ്റ്റല്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നതിനാലാണ് തങ്ങള്‍ പ്രത്യേകം പരാതി നല്‍കാതിരുന്നതെന്നും ഹോസ്റ്റല്‍ അധികൃതര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button