IndiaTechnology

ഇന്ത്യയുടെ സ്വന്തം ജി.പി.എസ് പ്രവര്‍ത്തനസജ്ജം

ന്യൂഡല്‍ഹി ● ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ ഉപഗ്രഹ ശൃംഖലയായ ഐ.ആർ.എൻ.എസ്.എസ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവര്‍ത്തനസജ്ജമായതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സേവനം 2017 ഓടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാകുമെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ കിരൺ കുമാർ പറഞ്ഞു.

ആഗോള തലത്തിൽ പ്രവർത്തിക്കുന്ന അമേരിക്കയുടെ ജി.പി.എസിന് തുല്യമായ കാര്യക്ഷമത ഇന്ത്യൻ ജി.പി.എസും കാഴ്ചവയ്ക്കുന്നതായി കിരണ്‍ കുമാര്‍ വ്യക്തമാക്കി.

നാലു ടണ്ണിലേറെ ഭാരമുള്ള ഉപഗ്രഹങ്ങൾ ഭൂസ്ഥിര ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ള അധ്യാധുനിക വിക്ഷേപണ വാഹനമായ ജി.എസ്.എൽ.വി മാർക്ക് ത്രീ ഈ വർഷം തന്നെ വിക്ഷേപണത്തിനു തയ്യാറകുമെന്നും ഇതോടെ വിക്ഷേപണ രംഗത്ത് ഇന്ത്യയ്ക്ക് വൻ കുതിച്ചുചാട്ടം നടത്താനാകും കിരൺ കുമാർ പറഞ്ഞു. ഉപഗ്രഹ വിക്ഷേപണ രംഗത്തെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി പൊതു സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിനായുള്ള കൺസോർഷ്യം രൂപീകരിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button