കൊച്ചി: സ്വർണ വില രണ്ടര വർഷത്തെ ഏറ്റവും കൂടിയ നിലവാരത്തിലേക്ക്. കേരളത്തിൽ വില പവന് (എട്ടു ഗ്രാം) 200 രൂപ വർധിച്ച് 22,800ൽ എത്തി. ഇതോടെ ഈ മാസം വിലയിലുണ്ടായ വർധന 480 രൂപയായി. ഇക്കഴിഞ്ഞ ജനുവരി ഒന്നിനു വില 18,840 രൂപ മാത്രമായിരുന്നു. ഈ നിലവാരത്തിലേക്കു വില ഉയരുന്നത് ആദ്യമായാണ്. സ്വർണത്തിനൊപ്പം വെള്ളിക്കും വില ഉയർന്നിട്ടുണ്ട്. കേരളത്തിലെ വില ഗ്രാമിന് 50 രൂപയായി.
യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) പലിശ നിരക്കുകൾ പരിഷ്‌കരിക്കാൻ തയാറാകാതിരിക്കുകയും വേണ്ടിവന്നാൽ ഉത്തേജക നടപടികൾ തുടരുമെന്നു പ്രഖ്യാപിക്കുകയും ചെയ്‌ത പശ്‌ചാത്തലത്തിലാണ് സ്വർണത്തിനു പ്രിയം ഏറിയത്.
Post Your Comments