NewsIndia

രണ്ടു വയസ്സുകാരന്‍ കുഴല്‍ കിണറില്‍ വീണു :ആളുകളെ ആശങ്കയിലാഴ്ത്തി കുഞ്ഞിനോടൊപ്പം പാമ്പ്

ഗ്വാളിയാര്‍: കുഴൽകിണറിൽ വീണ രണ്ടുവയസുകാരനെ രക്ഷിക്കുന്നതിനിടയിൽ കിണറിൽ കുഞ്ഞിനോടൊപ്പം പാമ്പിനെ കണ്ടെത്തിയത് രക്ഷാപ്രവർത്തകരെ ആശങ്കയിലാക്കുന്നു. 200 അടി താഴ്ച്ചയുള്ള കുഴല്‍ക്കിണറില്‍ അകപ്പെട്ട രണ്ടു വയസ്സുകാരനെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് സിസിടിവിയില്‍ പാമ്പിന്റെ ദൃശ്യങ്ങളും പതിഞ്ഞത്.

മുത്തശ്ശിയോടൊപ്പം കൃഷിയിടത്തില്‍ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് കാലുതെന്നി അവി പച്ചൗരിയെന്ന രണ്ടു വയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണത്. കഴിഞ്ഞ 12 മണിക്കൂറായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കുഴല്‍ക്കിണറിന് സമാന്തരമായി കുഴിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

shortlink

Post Your Comments


Back to top button