തരംഗമായിമാറിയ പോക്കിമോന്‍ ഗോ ഗെയിം കളിച്ച് പിടികിട്ടാപ്പുള്ളി എത്തിയത് പോലീസ് സ്റ്റേഷനില്‍. അമേരിക്കയിലെ മിഷിഗണിലെ മില്‍ഫോര്‍ഡ് നഗരത്തിലാണ് സംഭവം. വില്ല്യം വില്‍കോക്സ് എന്ന പിടികിട്ടാപ്പുള്ളി ആണ് ഗെയിം കളിച്ച് പോലീസ് സ്റ്റേഷനിൽ എത്തിയത്. ഉടനെത്തന്നെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.ഗെയിമില്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജിം മാത്രമേ അടയാളപ്പെടുത്തിയിരുന്നുള്ളൂ. ഇതാണ് വില്ല്യമിന് വിനയായത്.
ഗെയിമില്‍ ജിം എന്നുകണ്ട് തെറ്റിദ്ധരിച്ചോ കളിയുടെ രസത്തില്‍ പിടിയിലാകാനുള്ള സാധ്യത അവഗണിച്ചോ ആകാം വില്ല്യം ഇവിടെ എത്തിയതെന്നാണ് കരുതപ്പെടുന്നത്. ഭവനഭേദനമാണ് ഇരുപത്താറുകാരനായ വില്ല്യമിന്റെ പേരിലുണ്ടായിരുന്ന ചാര്‍ജ്. എന്നാല്‍ വാറണ്ടനുസരിച്ച് എത്താതിരുന്നതിനെ തുടര്‍ന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
Post Your Comments