KeralaNews

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുളള അക്രമം അനുവദിക്കാനാകില്ലെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: വഞ്ചിയൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു. ഭരണകൂടം നിഷ്‌ക്രിയമാണെന്നും അക്രമം അനുവദിക്കാനാകില്ലെന്നും വിഎം സുധീരന്‍ പറഞ്ഞു.

അതേ സമയം ഹൈക്കോടതി വളപ്പില്‍ ഉണ്ടായ സംഭവത്തിനു സമാനമായ സംഭവം വഞ്ചിയൂര്‍ കോടതി വളപ്പിലും ഉണ്ടായി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button