ലണ്ടന്‍ : മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം സംബന്ധിച്ച് പുതുതായി പുറത്തുവന്ന രേഖകളില്‍ നിര്‍ണ്ണായക വിവരങ്ങള്‍. ഇന്ദിരാ ഗാന്ധിയുടെ വധം സംബന്ധിച്ച് പഞ്ചാബിലെ വിഘടനവാദ സംഘടനയായ ഖലിസ്ഥാന്റെ മുതിര്‍ന്ന നേതാവ് പ്രവചിച്ചിരുന്നതായി റിപ്പോര്‍ട്ട്. യു.കെ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന നേതാവ് ജഗ്ജിത് സിങ് ചൗഹാനാണ് ഇങ്ങനെ പ്രവചിച്ചിരുന്നതെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. അടുത്തിടെയാണ് ഇവ സര്‍ക്കാര്‍ രഹസ്യപ്പട്ടികയില്‍നിന്നു നീക്കിയത്.
സിഖ് റിപ്പബ്ലിക് ഓഫ് ഖലിസ്ഥാന്റെ സ്വയംപ്രഖ്യാപിത പ്രസിഡന്റായാണ് യു.കെ അധികൃതര്‍ ചൗഹാനെ വിശേഷിപ്പിക്കുന്നത്. അന്ന് ബ്രിട്ടനില്‍ അധികാരത്തിലിരുന്ന മാര്‍ഗരറ്റ് താച്ചര്‍ സര്‍ക്കാര്‍ ചൗഹാനെ സംശയിച്ചിരുന്നെന്നും കൂടുതല്‍ നടപടികളെടുക്കാന്‍ നിര്‍ദേശിച്ചിരുന്നെന്നും രേഖകളില്‍ പറയുന്നു. ചൗഹാന്റെ പ്രസ്താവനകളെക്കുറിച്ച് ഇന്ത്യന്‍ അധികൃതര്‍ പരാതിപ്പെട്ടിരുന്നെന്നും രേഖകളില്‍നിന്നു വ്യക്തമാണ്.
1984ലെ യു.കെ വിദേശകാര്യ- ആഭ്യന്തര വകുപ്പുകള്‍ തയാറാക്കിയ രേഖകളില്‍ അതേവര്‍ഷം ജൂണില്‍ ഇന്ദിരാ ഗാന്ധിയുടെ മരണം ചൗഹാന്‍ പ്രവചിക്കുന്നതായി പറയുന്നുണ്ട്. മാത്രമല്ല, ഇന്ദിരയുടെ മകനും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയെ ലക്ഷ്യമിടുന്നതായും ഇയാള്‍ പറയുന്നു. യുകെയില്‍ ചൗഹാന്‍ വസിക്കുന്നത് ഇന്ത്യ – യു.കെ ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും രേഖ മുന്നറിയിപ്പുനല്‍കുന്നുണ്ട്.
ഇയാളുടെ പരാമര്‍ശങ്ങളോട് ഇന്ത്യന്‍ സര്‍ക്കാര്‍ രൂക്ഷമായാണ് പ്രതികരിച്ചിരിക്കുന്നത്. ഇയാള്‍ മാത്രമല്ല, യുകെയില്‍ അഭയം പ്രാപിച്ചിരിക്കുന്ന നിരവധി സിഖ് വിഘടനവാദികളും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ക്കു ഭീഷണിയാണെന്നും രേഖയില്‍ പറയുന്നു. വ്യാഴാഴ്ചയാണ് രേഖകള്‍ പുറത്തുവിട്ടത്.
Post Your Comments