സിനിമയെ വെല്ലുന്ന സംഭവമാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നത്. ന്യൂജെന്‍ ലൈഫിന് വേണ്ടി മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്ന കുട്ടികള്‍ക്ക് നിസംശയം ചൂണ്ടിക്കാണിക്കാവുന്ന ജീവിതമാണ് ദ്രവ്യ എന്ന യുവാവിന്റേത്. ഗുജറാത്തിലെ സൂറത്തിലുള്ള 6000 കോടി രൂപയുടെ ആസ്തിയുള്ള ഹരേ കൃഷ്ണ ഡയമണ്ട് കമ്പനി മുതലാളിയുടെ ഒരേ ഒരു മകനാണ് 21 കാരന്‍ ദ്രവ്യ.
70 രാജ്യങ്ങളില്‍ പടര്‍ന്ന് കിടക്കുന്ന ഡയമണ്ട് ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമ തന്റെ മകനെ ജീവിതം എന്താണെന്ന് അറിയുവാന്‍ വെറും കയ്യോടെ പറഞ്ഞു വിട്ടു. ദ്രവ്യ എത്തിയത് കേരളത്തില്‍. യഥാര്‍ത്ഥ ജീവിതം പുസ്തകങ്ങളില്‍ നിന്ന് പഠിക്കാനാകില്ല, അതിന് അനുഭവിച്ചറിയണമെന്ന പിതാവിന്റെ വാക്കുകളില്‍ നിന്നാണ് കഴിഞ്ഞ മാസം 21 ന് കേരളത്തില്‍ ദ്രവ്യ എത്തുന്നത്. ഒരിക്കലും ഐഡന്റിറ്റി വെളിപ്പെടുത്തരുത് എന്ന് നിബന്ധന ഉള്ളതിനാല്‍ ആരും അറിയാതെ ദ്രവ്യ കേരളത്തില്‍ കൂലി പണി ചെയ്ത് ജീവിച്ചു എമര്‍ജന്‍സി വന്നാല്‍ നാട്ടിലെയ്ക്ക് വരാന്‍ മാത്രമായി 7000 രൂപ കൈയ്യിലുണ്ടായിരുന്നു.
കേരളത്തിലേക്ക് തിരിച്ചപ്പോള്‍ പിതാവിന് മൂന്ന് കണ്ടീഷന്‍ ആയിരുന്നു ഉണ്ടായിരുന്നത്. 1.ജോലി ചെയ്ത് പണം സമ്പാദിക്കുക. പക്ഷേ ഒരിക്കലും ഒരേ ജോലി സ്ഥലത്ത് ഒരാഴ്ചയില്‍ കൂടുതല്‍ നില്‍ക്കരുത്. 2.ഒരിക്കലും കുടുംബത്തിന്റെയും പിതാവിന്റെയും ഐഡന്റിറ്റി ഉപയോഗിക്കരുത്. 3. ഫോണ്‍ ഉപയോഗിക്കരുത്. വീട്ടില്‍ നിന്നും കൊടുത്ത് വിടുന്ന 7000 രൂപ അത്യാവശ്യ ഘട്ടം വന്നാല്‍ തിരികെ വരാന്‍ വേണ്ടി മാത്രമായി ഉപയോഗിക്കുക.
കേരളത്തില്‍ എത്തിയ ദ്രവ്യയ്ക്ക് മലയാളം അറിയില്ലായിരുന്നു. നാല് ദിവസം ജോലിയും താമസസ്ഥലവും കിട്ടാതെ അലഞ്ഞു. അഞ്ചാം ദിവസം
ആദ്യ ജോലി എറണാകുളം ചേരാനല്ലൂരിലെ ബേക്കറിയിലെ സെയില്‍സ്മാന്‍. പിന്നീട് ചെരുപ്പ് കടയിലും അക്കൗണ്ടന്റിന്റെ പ്യൂണായും ജോലി ചെയ്തു. ഒരു മാസം കൊണ്ട് സമ്പാദിച്ചത് 4000 രൂപ. അതില്‍ 40 രൂപയുടെ ഒരു നേരത്തെ ഭക്ഷണത്തിലും 250 രൂപയുടെ മുറിയിലുമായി ചിലവഴിച്ചു. ദ്രവ്യ അതിനെക്കുറിച്ച് പറഞ്ഞത് ‘ I never worried about money and here i was struggling to get a meal worth Rs40. I needed another Rs250 per day to stay in a lodge. ‘ എന്നാണ്. ഒരു മാസത്തെ ജീവിത വിദ്യാഭ്യാസത്തിന് ശേഷം ചൊവ്വാഴ്ച നാട്ടിലെത്തിയ ദ്രവ്യ ആദ്യം ചെയ്തത് ഏറ്റവും മാന്യമായി പെരുമാറിയ അക്കൗണ്ടിനെ ഞെട്ടിപ്പിക്കുന്ന ക്ലൈമാക്‌സ് സൃഷ്ടിക്കുകയായിരുന്നു. തന്നോടൊപ്പം ജോലി ചെയ്ത പ്യൂണ്‍ 6000 കോടിയുടെ ആസ്തിയുള്ള കമ്പനിയുടെ അവകാശി ആണെന്ന ഫോണ്‍ കോള്‍.
അങ്ങിനെയാണ് ഈ വിവരം പുറം ലോകം അറിയുന്നത്.
Post Your Comments