പലരും നേരിടുന്ന പ്രശ്‌നമാണ് അലര്‍ജി. എന്നാല്‍ ചില മുന്‍കരുതല്‍ എടുക്കുന്നതിലൂടെ അലര്‍ജി തടയാന്‍ കഴിയും.
*രാവിലെകളില്‍ പുറത്തിറങ്ങാതിരിക്കുക
രാവിലെ അഞ്ചു മണിമുതല്‍ 10 വരെ വീടിനുള്ളില്‍ തന്നെ കഴിയുക. ശക്തമായ കാറ്റും, കുറഞ്ഞ ആര്‍ദ്രതയും ഉള്ള സമയങ്ങളിലാണ് അലര്‍ജി വരാനുള്ള സാധ്യത. രാവിലെ പുറത്തേക്കു പോകണമെങ്കില്‍ അലര്‍ജി മരുന്നു കഴിച്ചശേഷം പുറത്തിറങ്ങുക.
*പൊടിപടലങ്ങള്‍ സൂക്ഷിക്കുക
പൊടിയും പരാഗങ്ങളും നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ ഇത് നിങ്ങളുടെ വസ്ത്രങ്ങളില്‍ പറ്റിപ്പിടിക്കുകയും അലര്‍ജിക്കു കാരണമാകുകയും ചെയ്യുന്നു. റൂമിനുള്ളിലാകുമ്പോള്‍ ഇതു തടയാന്‍ എ.സി ഉപയോഗിക്കുക .
*ജനലുകള്‍ അടയ്ക്കുക
പരാഗങ്ങളും കാലാവസ്ഥാ മാറ്റവും പെട്ടെന്ന് ബാധിക്കാതിരിക്കാന്‍ മുറിയുടെ ജനലുകള്‍ അടയ്ക്കുക. വാഹനമോടിക്കുന്ന സമയത്തും ഗ്ലാസുകള്‍ താഴ്ത്തുക.
*കയ്യും വസ്ത്രവും കഴുകുക
കൈ കഴുകുന്നത് അണുക്കള്‍ കുറയ്ക്കാന്‍ സഹായിക്കും. വസ്ത്രങ്ങള്‍ പെട്ടെന്നു തന്നെ കഴുകുന്നത് അലര്‍ജി സാധ്യത കുറയ്ക്കും.
*മാസ്‌ക് ധരിക്കുക
പഴയ സാധനങ്ങള്‍ വൃത്തിയാക്കുകയും അടുക്കിവെയ്ക്കുകയും മറ്റും ചെയ്യുമ്പോള്‍ മുഖത്ത് മാസ്‌ക് ധരിക്കുക.
Post Your Comments