തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ ബാബുവിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ. ബാര്‍ ലൈസന്‍സ് അനുവദിച്ചതിലെ ക്രമക്കേടിലാണ് കേസ്. വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് നടപടി.
മന്ത്രിയായിരിക്കെ ബാർ ലൈസൻസ് അനുവദിക്കുന്നതിൽ ബാബു നടത്തിയ ക്രമക്കേടുകൾ അന്വേഷിക്കണെന്നാവശ്യപ്പെട്ട് ഹോട്ടലുടമകൾ നൽകിയ പരാതിയിലാണ് നടപടി. ബാർ ഹോട്ടൽ ഇൻഡസ്ട്രീസ് അസോസിയേഷൻ നേതാവ് വി.എം രാധാകൃഷ്ണനാണ് ബാബുവിനെതിരെ പരാതി നൽകിയത്.ബാര്‍ലൈസന്‍സ് അനുവദിക്കാന്‍ കെ ബാബു വഴിവിട്ട് ഇടപെട്ടുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. ചില ഉദ്യോഗസ്ഥരെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ നിയമിച്ചത് അഴിമതി മൂടിവെക്കാനാണെന്നും പരാതിയില്‍ പറയുന്നു.
Post Your Comments