ന്യൂഡല്‍ഹി : പെല്ലറ്റ് ഗണ്ണിന്റെ ഉപയോഗത്തെക്കുറിച്ച് ലോക്സഭയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പെല്ലറ്റ് ഗണ്ണുകള്‍ പോലുള്ള മാരകായുധങ്ങള്‍ ജനക്കൂട്ടത്തിന് നേരെ പ്രയോഗിക്കുന്നത് കര്‍ശനമായി തടയുമെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി. കാശ്മീര്‍ വിഷയത്തില്‍ ലോക്സഭയില്‍ നടന്ന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
പെല്ലറ്റ് ആക്രണത്തില്‍ കാശ്മീരില്‍ ഒരാള്‍ മരിക്കുകയും 53 പേര്‍ക്കു കണ്ണിനു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചതില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇക്കാര്യത്തില്‍ ഉടന്‍ പരിഹാരം കാണുമെന്നു രാജ്നാഥ് സിംഗ് വ്യക്തമാക്കിയത്. പെല്ലറ്റ് ഗണ്ണുകള്‍ക്കു പകരം മറ്റ് ഉപാധികള്‍ നിര്‍ദേശിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും ഈ കമ്മിറ്റി രണ്ടു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments