NewsInternationalEditor's Choice

നിങ്ങള്‍ “ഗ്രഹാമിന്‍റെ” ശരീരഘടനയുള്ളയാളാണെങ്കില്‍ ഒരു കാറപകടത്തില്‍ ഒന്നും സംഭവിക്കില്ല

ഗ്രഹാമിനെ പരിചയപ്പെടാം. ഗ്രഹാം ഒരു യഥാര്‍ത്ഥ വ്യക്തിയല്ല. വിശാലമായ നെഞ്ചും, ഭീമന്‍ തലയും, അനേകം മാറിടങ്ങളുമുള്ള കഴുത്ത് തീരെയില്ലാത്ത ഗ്രഹാം കാറപകടത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടാന്‍ മനുഷ്യശരീരം എപ്രകാരമായിരുന്നു വേണ്ടിയിരുന്നു എന്നതിന്‍റെ ഒരു രൂപകല്‍പനയിലൂടെ സൃഷ്ടിക്കപ്പെട്ട മനുഷ്യനാണ്.

3

മെല്‍ബണ്‍ സ്വദേശിയായ ശില്‍പി പാട്രീഷ്യ പിച്നിനിയാണ് ഗ്രഹാമിനെ സൃഷ്ടിച്ചത്. വിക്റ്റോറിയന്‍ ഗവണ്മെന്‍റ് റോഡ്‌ സുരക്ഷയെപ്പറ്റി നടത്തുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായാണ് പട്രീഷ്യയ്ക്ക് ഗ്രഹാമിനെ സൃഷ്ടിക്കാന്‍ അവസരം ലഭിച്ചത്.

5

ട്രോമാ സര്‍ജന്‍ ക്രിസ്റ്റ്യന്‍ കെന്‍ഫീല്‍ഡിന്‍റെയും, റോഡ്‌ സേഫ്റ്റി എന്‍ജിനീയര്‍ ഡേവിഡ്‌ ലോഗന്‍റെയും വര്‍ഷങ്ങളായുള്ള ഈ വിഷയത്തെ സംബന്ധിച്ച അറിവുകളില്‍ നിന്നാണ് ഗ്രഹാമിനെ രൂപപ്പെടുത്താനുള്ള ഡേറ്റ പട്രീഷ്യയ്ക്ക് ലഭിച്ചത്.

4

ഗ്രഹാമിന്‍റെ പോലത്തെ ശരീരഘടനയായിരുന്നു മനുഷ്യര്‍ക്ക് എങ്കില്‍ അതിവേഗതയിലുള്ള ഒരു ഭീകര കാറപകടത്തില്‍ നിന്ന്‍ പോലും പരിക്കേല്‍ക്കാതെ രക്ഷപെടാന്‍ കഴിഞ്ഞേനെ എന്ന്‍ ഗ്രഹാമിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നത്.

ഗ്രഹാമിന്‍റെ വലിയ നെഞ്ചും, അനേകം മാറിടങ്ങളും എയര്‍ബാഗുകളുടെ ഫലം ഉളവാക്കി നെഞ്ചിന്‍കൂടിനെ സംരക്ഷിക്കുന്നു. കഴുത്തില്ലാത്തതിനാല്‍ അസ്ഥി ഒടിയുന്ന അവസ്ഥ ഒഴിവാക്കാന്‍ ഉപകരിക്കും. പരന്ന, തടിച്ച മുഖം മൂക്ക്, ചെവികള്‍ മുതലായവയെ പരിക്കേല്‍ക്കാതെ സംരക്ഷിക്കും.

2

ഒരു മെത്ത പോലെ വിശാലമായ നെഞ്ചും, ഓരോ വാരിയെല്ലിനും ഇടയിലുള്ള അധിക മാറിടവും എയര്‍ബാഗുകളെപ്പോലെ പ്രവര്‍ത്തിച്ച് ഹൃദയത്തെ പരിരക്ഷിക്കുന്നു.

1

ഗ്രഹാമിന്‍റെ ത്വക്കിനും കട്ടി കൂടുതലാണ്. കാലുകളുടെ ശക്തിയും എല്ലാ ദിശയിലും തിരിയാന്‍ കഴിവുള്ള കാല്‍മുട്ടും കാലൊടിയാതെ നോക്കുന്നു.

shortlink

Post Your Comments


Back to top button