കൊച്ചി : കേരള ഹൈക്കോടതി പരിസരത്ത് സംഘം ചേരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ 15 ദിവസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സ്ഥലത്ത് നിയമവിരുദ്ധമായി സംഘം ചേരുന്നത് തടഞ്ഞ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറാണ് ഉത്തരവിറക്കിയത്. ഹൈക്കോടതി പരിസരത്തുണ്ടായ ക്രമസമാധാന പ്രശ്നങ്ങളുടെ തുടര്‍ന്നാണ് നടപടിയെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എം.പി.ദിനേശിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഹൈക്കോടതി കെട്ടിടം പ്രവര്‍ത്തിക്കുന്നതിന് ചുറ്റളവിലുള്ള മാഞ്ഞൂരാന് റോഡ്, ഇആര്‍ജി റോഡ്, എബ്രഹാം മാടമാക്കല്‍ റോഡ്, സലിംറോഡ് എന്നിവിടങ്ങളിലാണ് നിയന്ത്രണം. കോടതിയുടെ 100 മീറ്റര്‍ പരിധിയില്‍ ധര്‍ണ, മാര്‍ച്ച്, പിക്കറ്റിംഗ് എന്നിവ അനുവദിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.
Post Your Comments