Kerala

വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച എസ്.എഫ്.ഐ നേതാവിന് സസ്പെന്‍ഷന്‍

കാഞ്ഞങ്ങാട് ● വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ എസ്.എഫ്.ഐ നേതാവ് ഉള്‍പ്പടെ മൂന്നുപേരെ സസ്പെന്‍ഡ് ചെയ്തു. പടന്നക്കാട് നെഹ്റു കോളജിലെ മൂന്നാം വർഷ മലയാളം വിദ്യാർഥി ടി.വി.ഷിബിൻ, എക്കണോമിക്സ് വിദ്യാർഥി അജിത്ത്, ഹിസ്റ്ററി വിദ്യാര്‍ത്ഥി അരുണ്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

ക്ലാസില്‍ ക്യാംപെയിനെത്തിയ എസ്.എഫ്.ഐക്കാരെ ചോദ്യം ചെയ്ത മൂന്നാംവര്‍ഷ മലയാളം വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ചുവെന്ന പരാതിയിലാണ് അരുണ്‍, അജിത്‌ എന്നിവര്‍ക്കെതിരെ നടപടി. ക്ലാസിലും കോളജിലും ഷിബിൻ സ്ഥിരം പ്രശ്നക്കാരനാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടു ഷിബിന്റെ സഹപാഠികളുടെയും സ്പോര്‍ട്സ് ടീം അംഗങ്ങളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് ഷിബിനെതിരെ നടപടിയുണ്ടായത്.

അതേസമയം, സംഭവം രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് എസ്.എഫ്.ഐ നേതൃത്വം ആരോപിച്ചു.

shortlink

Post Your Comments


Back to top button