ലണ്ടന്‍: ലണ്ടനില്‍ സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന ഭൂഗര്‍ഭ ട്യൂബ് ട്രെയിനില്‍ യാത്ര ചെയ്യുന്ന ദുബായ് ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെന്റേയും മകനും കിരീടാവകാശിയുമായ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മഖ്തൂമിന്റെയും ദൃശ്യങ്ങള്‍ വൈറലാകുന്നു.
സാധാരണ വേഷങ്ങള്‍ ധരിച്ച് തിരക്കിനിടയില്‍ ഇരിക്കുന്ന ഇവരെ പെട്ടെന്ന് ആരും തിരിച്ചറിയില്ല. . ഒലീവ് ഗ്രീന്‍ നിറത്തിലുള്ള പാന്റ്സും വെള്ള ഷര്‍ട്ടുമാണ് ദുബായ് ഭരണാധികാരിയുടെ വേഷം. നീല ജീന്‍സും വെള്ള ടീ ഷര്‍ട്ടുമാണ് രാജകുമാരന്റെ വേഷം. രാജകുമാരന് തന്നെയാണ് ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്. യാത്രയുടെ വീഡിയോയും ഇന്‍സ്റ്റാഗ്രാമില്‍ പുറത്തുവന്നിട്ടുണ്ട്. ബ്രിട്ടീഷ് മാധ്യമങ്ങള്‍ വന്‍ പ്രധാന്യത്തോടെയാണ് ഇരുവരുടേയും യാത്ര റിപ്പോര്‍ട്ട് ചെയ്തത്.
From #londonunderground pic.twitter.com/U4D7HQtyo1
— Hamdan bin Mohammed (@HamdanMohammed) July 18, 2016
Post Your Comments