Kerala

ട്രെക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്കായി ഉഗ്രന്‍അവസരം

ട്രെക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്കായി ഉഗ്രന്‍ ട്രെക്കിംഗിന് അവസരം. ട്രെക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്കായി യൂത്ത് ഹോസ്റ്റലിന്റെ പുതിയ പാക്കേജ് ഒരുക്കുന്നു. ഓഗസ്‌റ് 15 മുതല്‍ സെപ്റ്റംബര്‍ 14 വരെയുള്ള യാത്രകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

മണാലിയിലെ ‘ഹംപ്റ്റി പാസ്’ ആണ് സ്റ്റാര്‍ട്ടിങ് പോയിന്റ്. കുളു, ലഹോള്‍ താഴ്വരകളുടെ മനോഹര കാഴ്ചകളിലൂടെയാണ് എട്ട് പകലും ഏഴു രാത്രിയും നീണ്ടു നില്‍ക്കുന്നതാണ് യാത്ര. മഞ്ഞുനിറഞ്ഞ താഴ്‌വരയിലൂടെയാണ് ട്രെക്കിങ്. ഓഗസ്റ്റ് മുതല് സെപ്റ്റംബര്‍ വരെയാണ് ഇവിടെ സഞ്ചാര യോഗ്യമായ കാലാവസ്ഥ.

ഹംപ്ത, സെതാന് തുടങ്ങിയ ചെറു ഗ്രാമങ്ങളിലൂടെയും ട്രെക്കിങ് കടന്നു പോകും. 15 വയസിനു മുകളിലുള്ള ആര്‍ക്കും അപേക്ഷിക്കാം. പ്രായപരിധിയില്‍ ഇളവ് അനുവദിക്കില്ല. ഭക്ഷണവും (സസ്യാഹാരം) താമസവും അടക്കം 5250/ രൂപയാണ് ഫീസ്. ഉപയോഗിക്കാനുള്ള ട്രെക്കിങ് ഉപകരണങ്ങളും ഫോറസ്‌റ് പാസുകളും ഇതില്‍ ഉള്‍പ്പെടും.

shortlink

Post Your Comments


Back to top button