ലണ്ടന്‍ ● വെയ്ക്കപ്പ് ഇന്റർനാഷണലിന്റെ യൂറോപ്പ് മെമ്പർഷിപ്പ് കാമ്പയിൻ തിങ്കളാഴ്ച വൈകുന്നേരം ലെയിസ്റ്റോൻ ലണ്ടനിൽ വെച്ച് നടന്നു.
ദുരിതപൂർണമായ ജീവിതം നയിക്കുന്നവരാണ് ഞാൻ കണ്ട പല പ്രവാസികൾ എന്നും ദുരഭിമാനം ഭയന്ന് പലരും അത് പറയാൻ മടിക്കുകയാണെന്നും കാരുണ്യത്തിന്റെ ചിറകുകൾ വേക്കപ്പ് താഴ്ത്തി കൊടുക്കുന്നത് അവരിലേക്കാണെന്നും ലണ്ടൻ ലെയ്സ്റ്റണിൽ നടന്ന മെമ്പർഷിപ്പ് ക്യാമ്പയിനിൽ സെക്രട്ടറി ജനറൽ ശ്രീ അസീസ്കോപ്പ അഭിപ്രായപ്പെട്ടു.
ലണ്ടൻ കാസർകോടൻ പ്രവാസികൾക്കിടയിൽ വേയ്ക്കപ്പ് നേടിയ സ്വാധീനം തന്നിൽ മതിപ്പുളവാക്കിയെന്നും, വേയ്ക്കപ്പിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഫില്ലി ഇൻറർനാഷണലിന്ന് അഭിമാനമുണ്ടന്നും മീറ്റ് ഉൽഘാടനം നിർവഹിച്ചുകൊണ്ട് ഫില്ലി ഇൻറർനാഷണൽ CEO റാഫി ഫീല്ലി പ്രാഖ്യാപിച്ചു പരിപാടിയിൽ ആദ്യ അംഗത്വം ശീ രാജേഷ് രാമിന് വിതരണം ചെയ്തു.
പ്രോഗ്രാം കോഡിനേറ്റർ നിഷാദ് ചൂരിയോടൊപ്പം ജവഹർ കുന്നിൽ, ഷഫീഖ് ഹക്ക്നി, ഷംസീർ കോളിയാട്, അർഷാൻ അസ്ലം തെക്കിൽ, താജുദ്ധീൻ ഉദുമ, അഖിൽ പുലിക്കുന്ന്, കബീർ അണങ്കൂർ, ഉബൈദ് കാഞ്ഞങ്ങാട് , ഇബ്രാഹിം ഗ്രീൻവാലി, ആസിഫ് തെരുവത്ത്, ഷംസുദ്ധീൻ ചൂരി, ഷഫീൻ ചിത്താരി, ശഹർബാസ് നാലാംമൈൽ, സിന്റൊ നീലേശ്വർ, സനീഷ് വെള്ളച്ചേരി എന്നിവരും പങ്കെടുത്തു
Post Your Comments