India

ഗാന്ധിജിയെ വധിച്ചത് ആര്‍.എസ്.എസ് തന്നെ; രാഹുല്‍ മാപ്പ് പറയില്ലെന്നും കോണ്‍ഗ്രസ്

ന്യൂഡൽഹി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ചത് ആർഎസ്എസാണെന്ന പരാമർശത്തിൽ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി മാപ്പു പറയില്ലെന്നും കോണ്‍ഗ്രസ് . ചരിത്രപരമായ വസ്തുതകളെയും തെളിവുകളെയും അടിസ്‌ഥാനമാക്കിയാണു രാഹുലിന്റെ പരാമർശമെന്നും രാഹുലിനായി കോൺഗ്രസ് പാർട്ടി ഒന്നടങ്കം രംഗത്തിറങ്ങുമെന്നും വക്‌താവ് രൺദീപ് സുർജേവാല പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ കൂടുതൽ പ്രസ്താവനകൾക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി

നേരത്തെ, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ചത് ആർഎസ്എസാണെന്ന പരാമർശത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പു പറയണമെന്നും അല്ലെങ്കിൽ വിചാരണ നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി വ്യക്‌തമാക്കിയിരുന്നു.

shortlink

Post Your Comments


Back to top button