ബംഗളൂരു : കര്‍ണാടകയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥ കൂടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിജയനഗരിയിലെ വനിതാ എസ്. ഐ രൂപയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജൂലൈ ഏഴിന് കര്‍ണാടക പൊലീസിലെ ഡി.വൈ.എസ്.പി എം.കെ ഗണപതി ആത്മഹത്യ ചെയ്തിരുന്നു. അമ്പത്തൊന്നുകാരനായ ഗണപതിയെ അദ്ദേഹം താമസിച്ചിരുന്ന ലോഡ്ജിലെ മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് ഒരു പ്രാദേശിക ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിനു പിന്നില്‍ മന്ത്രി കെ.ജെ ജോര്‍ജും, ഇന്റലിജന്‍സ് ഐ.ജി എ. എം പ്രസാദ്, ലോകായുക്ത ഐ. ജി. പി പ്രണബ് മൊഹന്തി എന്നിവരായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
തുടര്‍ന്ന് നഗര വികസന വകുപ്പിന്റെ ചുമതലയുള്ള മലയാളി മന്ത്രി കെ.ജി. ജോര്‍ജ് കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തെ തുടര്‍ന്ന് ഇദ്ദേഹത്തിനും മറ്റ് നാല് ഉദ്യോഗസ്ഥര്‍ക്കും എതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിരുന്നു.
Post Your Comments