ജിദ്ദ: പോക്കിമോൻ ഗെയിം ആളുകളെ മാത്രമല്ല പൊലീസുകാരെയും വലയ്ക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഔദ്യോഗികമായി പോക്കിമോന്‍ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തിട്ടില്ല. ലോക്കല്‍ ആപ്ലിക്കേഷന്‍ സ്റ്റോറില്‍ ഗെയിം ലഭ്യമല്ലെങ്കിലും വിപിഎന്‍ ഉപയോഗിച്ച് വ്യാപകമായി ഡൗണ്‍ലോഡ് ചെയ്യുന്നുണ്ട്. ഇതേത്തുടര്‍ന്ന് സുരക്ഷാ മുന്നറിയിപ്പുമായി സൗദിയും കുവൈത്തും യുഎഇയും രംഗത്തെത്തി.
പൊതുസ്ഥലത്തും വീടുകളിലും കാമറ ഉപയോഗിക്കുന്നതിനാല്‍ ഗെയിം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും സ്വകാര്യത ലംഘിക്കുന്നതാണെന്നും സൗദി ടെലികോം അതോറിറ്റി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഓഫിസുകളുടെയും മറ്റു കാര്യാലയങ്ങളുടെയും സൈനിക-പോലിസ് വിഭാഗങ്ങളുടെയും ഓഫിസുകളുടെയും ചിത്രങ്ങള്‍ പകര്‍ത്തരുതെന്നും അറിയിപ്പുണ്ട്. അശ്രദ്ധമായി നിയന്ത്രണമുള്ള സ്ഥലങ്ങളിലേക്ക് പ്രവേശിക്കരുതെന്നും വീടുകളിലും മറ്റു സ്വകാര്യ ഇടങ്ങളിലും ഗെയിം കളിക്കാനായി ഫോണ്‍ കാമറകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും യുഎഇ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി
Post Your Comments