KeralaNews

ദേശീയപാതയ്ക്ക് ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായവില നല്‍കും: ജി.സുധാകരന്‍

തിരുവനന്തപുരം: ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായവില നല്‍കുമെന്ന് പൊതുമരാമത്ത്മന്ത്രി ജി.സുധാകരന്‍. ഏറ്റെടുക്കുന്ന ഭൂമിയുടെ ന്യായവില ഉറപ്പാക്കാന്‍ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.
രണ്ടു വര്‍ഷത്തിനുള്ളില്‍ ദേശീയപാത സഞ്ചാര യോഗ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഭൂമിയേറ്റെടുക്കല്‍ വിഷയത്തില്‍ തര്‍ക്കമുള്ള സ്ഥലങ്ങളില്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ അറിയിച്ചു. ഭൂമി ഏറ്റെടുക്കലിന് പ്രദേശികമായ തര്‍ക്കം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button