ബുന്ദി : രാജസ്ഥാനിലെ ബുന്ദിയില്‍ വീട്ടില്‍ അതിക്രമിച്ചു കടന്ന യുവാവ് വീട്ടമ്മയെ പീഡിപ്പിച്ചു. ബുന്ദിയിലെ നന്ദഗാവ് സ്വദേശിനിയായ 20 വയസുകാരിയാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ദാനു മീന(25) എന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു.
ശനിയാഴ്ച രാത്രിയിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് പുറത്തുപോയ സമയത്താണ് യുവാവ് എത്തി വീട്ടമ്മയെ പീഡിപ്പിച്ചത്. വീട്ടില്‍ അതിക്രമിച്ചു കടന്ന യുവാവ് യുവതിയെ മാനഭംഗപ്പെടുത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീടു വീട്ടിലെത്തിയ ഭര്‍ത്താവിനോട് യുവതി വിവരം പറയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ പോലീസിനു സാധിച്ചില്ല.
Post Your Comments