Sports

ബോക്സിംഗ് താരം വിജേന്ദർ സിംഗിനെതിരേ കേസ്

ന്യൂഡല്‍ഹി ●ദേശീയ പതാകയെ അപമാനിച്ചെന്ന പരാതിയില്‍ ബോക്സിംഗ് താരം വിജേന്ദർ സിംഗിനെതിരേ കേസെടുത്തു. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയുടെ കെറി ഹോപ്പുമായി നടന്ന മത്സരത്തിനിടെ മത്സരത്തിനായി വിജേന്ദർ ധരിച്ചത് ദേശീയ പതാകയുടെ അതേ രീതിയിലുള്ള ഷോർട്സായിരുന്നു. ഇത് ദേശിയ പതാകയെ അപമാനിക്കുന്നതാണെന്ന് ന്യൂ അശോക് നഗർ പോലീസ് സ്റ്റേഷനില്‍ ഉല്ലാസ് എന്നയാള്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. മത്സരത്തിൽ വിജയിച്ച വിജേന്ദർ ഏഷ്യ പസഫിക് സൂപ്പർ മിഡിൽവെയ്റ്റ് കിരീടം നേടിയിരുന്നു.

shortlink

Post Your Comments


Back to top button