IndiaNews

തെറ്റുകൾക്ക് പ്രായശ്ചിത്തം തേടി സുവര്‍ണ്ണ ക്ഷേത്രത്തില്‍ പാത്രം കഴുകി കേജ്‌രിവാള്‍

അമൃത്‌സര്‍: ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി സുവര്‍ണ്ണ ക്ഷേത്രത്തില്‍ പാത്രം കഴുകി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എഎപിയുടെ പ്രകടന പത്രികയില്‍ ചിഹ്നമായ ചൂലിനൊപ്പം സുവര്‍ണ്ണ ക്ഷേത്രത്തിന്റെ ചിത്രം ഉപയോഗിച്ചതിനാണ് കേജ്‌രിവാളിന്റെ പ്രായശ്ചിത്തം.

പഞ്ചാബില്‍ 2017ല്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയുടെ മുഖചിത്രത്തിലാണ് ചൂലിനൊപ്പം ക്ഷേത്രത്തിന്റെ ചിത്രവും നല്‍കിയത്. അറിയാതെ ചെയ്തു പോയ തെറ്റിന് മാപ്പ് ചോദിക്കുന്നതിനു വേണ്ടിയാണ് താന്‍ ക്ഷേത്രത്തിലെത്തി പാത്രം കഴുകിയതെന്ന് കേജ്‌രിവാൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button