Kerala

പെണ്‍കുട്ടിയുടെ നഗ്നചിത്രം നമ്പര്‍മാറി അമ്മയ്ക്ക് അയച്ചു; ബ്ലാക്ക്മെയിലിംഗ് വീരന്‍ പിടിയില്‍

തൊടുപുഴ ● സമ്പന്ന വീടുകളിലെ പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ കാണിച്ച് പണംതട്ടുന്ന യുവാവ് പിടിയില്‍. തൊടുപുഴ കുമ്പംകല്ല് സ്വദേശി കൊമ്പന്‍പറമ്പില്‍ ആസിഫ് എന്ന 22 കാരനെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.

പണക്കാരായ പെണ്‍കുട്ടികളെ പ്രണയം നടിച്ച് വലയിലക്കുന്ന പ്രതി ഇവരുടെ ചിത്രങ്ങളെടുക്കും. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ കമ്പ്യൂട്ടര്‍ സഹായത്തോടെ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി മാറ്റും. പിന്നീട് ഈ ചിത്രങ്ങള്‍ കാട്ടി ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടിയെടുക്കുകയുമായിരുന്നു ആസിഫിന്റെ രീതി. തട്ടിയെടുക്കുന്ന പണം ആഡംബര ജീവിതം നയിക്കുന്നതിനാണ് പ്രതി ഉപയോഗിച്ചിരുന്നത്.

ഇരയായ ഒരു പെണ്‍കുട്ടിയ്ക്ക് അയച്ച ചിത്രം നമ്പര്‍ മാറി പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണില്‍ എത്തിയതോടെയാണ് സംഭവം വെളിച്ചത്താകുന്നത്. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരാതിയെ പോലീസ് പിടികൂടിയത്. പ്രതിയുടെ വീറ്റില്‍ നിന്നും പൊലീസ് വിലകൂടിയ മൊബൈല്‍ ഫോണുകളും പെന്‍‍ഡ്രൈവുകളും കണ്ടെടുത്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button