India

പത്തുവര്‍ഷത്തിനിടെ ആദ്യമായി മുഖ്യമന്ത്രിമാരുടെ യോഗം

ന്യൂഡല്‍ഹി ● പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. സംസ്ഥാനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിളിച്ചുചേര്‍ത്തിരിക്കുന്ന യോഗം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് നടക്കുന്നത്. 2006-ല്‍ യുപിഎ സര്‍ക്കാരായിരന്നു അവസാനമായി മുഖ്യമന്ത്രിമാരുടെ സമ്പൂര്‍ണയോഗം വിളിച്ചത്.

രാവിലെ 10.05 ന് രാഷ്‌ട്രപതി ഭവനിലെ വെസ്റ്റ്‌ ഹാളിലെ കള്‍ച്ചറല്‍ ഹാളിലാണ് യോഗം. പ്രധാനമന്ത്രിയ്ക്ക് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് , വിദേശകാര്യമന്ത്രി സുഷമാസ്വരാജ്, ധനമന്ത്രി അരുണ്‍ജയ്റ്റ്‌ലി തുടങ്ങി 17 കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തില്‍ ആഭ്യന്തര സുരക്ഷ, ചരക്കുസേവന നികുതി ബില്‍, ആധാര്‍ കാര്‍ഡ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും.

യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായി കൂടിക്കാഴ്ച നടത്തും. കേരളത്തിന്റെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി റെയില്‍വേ മന്ത്രിയെ അറിയിക്കും. കുളച്ചല്‍-വിഴിഞ്ഞം തുറമുഖ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളിയോടൊപ്പം കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി നിഥിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്താനും പിണറായി വിജയന്‍ ശ്രമിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button