KeralaNews

പിക്കപ്പ് വാന്‍ മോടി പിടിപ്പിച്ച് ആഡംബര വാഹനമാക്കി തട്ടിപ്പ് : ഇവരുടെ കരവിരുത് കണ്ടാല്‍ വാഹന നിര്‍മ്മാതാക്കള്‍ പോലും തോറ്റ് പിന്‍മാറും

കല്‍പറ്റ : നായ്ക്കുറുക്കനെന്ന് ഓമനപ്പേരുള്ള പിക്കപ്പ് വാന്‍ മോടി കൂട്ടി ആഡംബര വണ്ടിയാക്കിയത് മോട്ടോര്‍ വാഹന വകുപ്പ് വയനാട്ടില്‍ പിടികൂടി. നമ്പര്‍ പ്ലേറ്റുകള്‍ മാറ്റി പുറകുവശവും മൂടിക്കെട്ടി സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുകയായിരുന്നു വാഹനം.

കഴിഞ്ഞ ദിവസം വയനാട്ടിലെ കാക്കവയലില്‍ ഇത്തരമൊരു വാഹനം കണ്ടപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഇതേത് വണ്ടിയെന്നു സംശയിച്ചു. തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചപ്പോഴാണ് ‘ലൈറ്റ് ഗുഡ്‌സ് വെഹിക്കിള്‍ ‘എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണെന്നു മനസിലാക്കിയത്.
മുന്‍പിലും പിന്നിലും മഞ്ഞ നമ്പര്‍ പ്ലേറ്റ് വേണമെന്നും യാത്ര വാഹനമായി ഉപയോഗിക്കാന്‍ പിടില്ല തുടങ്ങിയ നിര്‍ദേശമൊന്നും പാലിച്ചില്ലെന്നു മാത്രമല്ല മുകളിലും വശങ്ങളിലുമൊക്കെ ലൈറ്റും സ്റ്റിക്കറുമൊക്കെയായി കലക്കന്‍ സ്‌റ്റൈലിലായിരുന്നു ഈ വണ്ടി. നിലവില്‍ ഉപയോഗിക്കുന്ന ഉടമയെ യാത്ര വാഹനമെന്നു കബളിപ്പിച്ച് വില്‍ക്കുകയായിരുന്നു മുന്‍ ഉടമയെന്ന് മോട്ടോര്‍ വകുപ്പ് സംശയിക്കുന്നു. വണ്ടി പിടിച്ചെടുത്ത് അന്വേഷണം ആരംഭിച്ചു.

നായ്ക്കുറുക്കന്‍ എന്ന പേരു വന്നത്
കണ്ടാല്‍ നായയാണോ കുറുക്കനാണോ എന്ന സംശയം തോന്നുന്ന ചില ഇനം നായ്ക്കളെ നായ്ക്കുറുക്കന്‍ എന്നു വിളിക്കാറുണ്ട്. അതുപോലെ മിനിലോറിയെന്നോ പെട്ടി ഓട്ടോയെന്ന വിളിക്കാന്‍ കഴിയാത്തതിനാലാണ് ഇത്തരം വാഹനങ്ങളെ നായ്ക്കുറുക്കന്‍ എന്നു വിളിക്കുന്നത്.

shortlink

Post Your Comments


Back to top button