Kerala

ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി

കുറ്റ്യാടി : വേളം ചേരാപുരം അനന്തോത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. പുത്തലത്ത് അസീസിന്റെ മകന്‍ നസീറുദ്ദീന്‍ (22)ആണ് മരിച്ചത്. അനന്തോത്ത് സലഫി പള്ളിക്കു സമീപമുള്ള റോഡില്‍ ഇന്ന് രാത്രി എട്ടോടെ നസീറുദ്ദീനെ ഒരു സംഘമാളുകള്‍ അക്രമിക്കുകയായിരുന്നു. സാരമായി പരുക്കേറ്റതിനെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്:ശാക്കിറ. സഹോദരങ്ങള്‍:നിസാം, നസീറ,സജീറ.

അക്രമത്തിന് പിന്നില്‍ എസ്.ഡി.പി.ഐക്കാരാണെന്ന് ലീഗ് ആരോപിച്ചു. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button