Kerala

നിരപരാധിയായ യുവാവിനെ പോലീസ് മര്‍ദ്ദിച്ചതായി പരാതി

കൊട്ടാരക്കര ● നിരപരാധിയായ യുവാവിനെ പോലീസ് കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ വച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചതായി പരാതി. പനവേലില്‍ കക്കാട് ജയന്‍ ഭവനത്തില്‍ ജയന്‍ (34) നാണ് ഈ ദുരനുഭവമുണ്ടായത്. ഡ്രൈവറായ ജയനെ വാളകത്ത് നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്ത്. തുടര്‍ന്ന് കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ എത്തിച്ചശേഷം പോലീസുകാര്‍ കൈപിടിച്ചു തിരിക്കുകയും വിരല്‍ ഓടിയ്ക്കുകയും ചെയ്തുവെന്നാണ് പരാതി.

പ്രമേഹരോഗികൂടിയായ ജയന് അമ്മ മാത്രമാണ് ആശ്രയം. പോലീസ് അതിക്രമത്തെത്തുടര്‍ന്ന് കൈ അനക്കാന്‍പറ്റാതെയായ ജയന് ജോലിയ്ക്ക് പോകാനും കഴിയുന്നില്ല. ആരും സഹായത്തിനില്ലാത്ത ഇവര്‍ ഇപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ കഴിയുകയാണ്.

shortlink

Post Your Comments


Back to top button