Kerala

സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍: കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

കോഴിക്കോട് ● കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ മുഖേന വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനത്തിനുളള അഭിമുഖം ഇന്ന് (ജൂലൈ 16) രാവിലെ 10.30ന് നടക്കും. നിലവില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് 250 രൂപ നല്‍കി പുതുതായി രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. സ്വകാര്യ ബാങ്കുകളിലേക്ക് ഹോം ലോണ്‍ കൗണ്‍സലര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, ഡെലിവറി ബോയ്, അഡ്മിനിസ്‌ട്രേറ്റീവ് മാനെജര്‍/എക്‌സിക്യൂട്ടീവ്, എച്ച്.ആര്‍ എക്‌സിക്യൂട്ടീവ്, ടീം ലീഡര്‍, ഹോം ഇന്‍സ്റ്റലേഷന്‍ എക്‌സിക്യൂട്ടീവ്, സര്‍വീസ് അഡൈ്വസര്‍, കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവ്, ഫൈനാന്‍സ് കോഡിനേറ്റര്‍, കാര്‍ പെയ്ന്റര്‍, ഡെന്റ് റിമൂവര്‍, കാര്‍ ടെക്‌നീഷന്‍, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, കമ്പനി സെക്രട്ടറി തസ്തികളിലേക്കാണ് നിയമനം. പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലൊമ പാസായ 35 വയസ്സില്‍ താഴെയുള്ളവര്‍ ബയോഡാറ്റ സഹിതം എത്തണം. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ 0495-2370178.

shortlink

Post Your Comments


Back to top button