Kerala

തിരുവനന്തപുരത്ത് മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമായി നക്ഷത്രവേശ്യാലയം പ്രവര്‍ത്തിച്ചിരുന്നു- ബിജു രാധാകൃഷ്ണന്‍

കൊച്ചി ● ഡല്‍ഹിയില്‍ വച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ സഹായി പാവം പയ്യന്‍ എന്ന തോമസ്‌ കുരുവിളയ്ക്ക് പണം കൈമാറിയിട്ടുണ്ടെന്ന സരിത എസ് നായരുടെ മൊഴി ശരിവച്ച് സോളാര്‍ കേസിലെ മറ്റൊരു പ്രതിയായ ബിജു രാധാകൃഷ്ണന്‍. കൈമാറാനുള്ള പണം താനാണ് സംഘടിപ്പിച്ച് നല്‍കിയതെന്നും ബിജു കമ്മീഷന് മുന്‍പാകെ മൊഴി നല്‍കി. പി.സി. വിഷ്ണുനാഥ് എംഎൽഎയ്ക്കും പണം നല്‍കി. മുൻ കേന്ദ്ര മന്ത്രി കെ.സി. വേണുഗോപാലിന് പണം നൽകിയെന്ന കാര്യത്തിലും ബിജു ഉറച്ചു നിന്നു.

തിരുവനന്തപുരത്ത് കഴിഞ്ഞ സര്‍ക്കാരിലെ ജനപ്രതിനികളുടെ പങ്കാളിത്തത്തോടെ നക്ഷത്രവേശ്യാലയം പ്രവര്‍ത്തിച്ചിരുന്നുവെന്ന പുതിയ ആരോപണവും ബിജു കമ്മീഷനില്‍ ഉന്നയിച്ചു. എം.എല്‍.എമാര്‍ ഉള്‍പ്പടെ പല പ്രമുഖര്‍ക്കും ഇതുമായി ബന്ധമുണ്ടായിരുന്നു. ഇക്കാര്യം ഉമ്മന്‍‌ചാണ്ടിയുടെ ഓഫീസിനും അറിയാമായിരുന്നു. സരിതയും ഈ പെണ്‍വാണിഭസംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നുവെന്നും ബിജു രാധാകൃഷ്ണന്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button