ന്യൂഡല്‍ഹി ● തന്റെ അന്ത്യം അടുത്തത് മനസിലാക്കിയ കൊടുംഭീകരന്‍ ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹൻ മുസഫർ വാനി ഇന്ത്യന്‍ സൈനികര്‍ക്ക് മുന്നില്‍ കരഞ്ഞതായി റിപ്പോര്‍ട്ട്. തന്‍റെ അവസാനം അടുത്തെന്ന് വാനിക്ക് മനസിലായെന്നും തുടർന്നാണ് സൈന്യത്തിനു മുന്നിൽ കരഞ്ഞതെന്നുമാണ് സൈന്യം പുറത്തുവിട്ട വിവരങ്ങളിൽ പറയുന്നത്. ഒളിത്താവളം സൈന്യം വളഞ്ഞെന്ന് മനസിലാക്കിയതോടെ വാനി കരയുകയായിരുന്നു. നാല് മിനിറ്റിനുള്ളില്‍ ബുർഹൻവാനി ഉൾപ്പെടെയുള്ള മൂന്ന് ഭീകരരെ വധിച്ചെന്നും സൈന്യം പുറത്തുവിട്ട വിവരങ്ങള്‍ പറയുന്നു.
ജിഹാദിന്‍റെ പേരിൽ കശ്മീരിൽ നിന്ന് യുവാക്കളെ ഭീകരവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തിരുന്നത് വാനിയാണെന്ന് സൈന്യം വ്യക്തമാക്കി. യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതിന് വേണ്ട സന്ദേശങ്ങൾ ഇയാൾ യൂട്യൂബ് വഴി റിലീസ് ചെയ്തിരുന്നെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശങ്ങൾ പുറത്തുവിട്ടിരുന്നുവെന്നും സൈന്യം റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞയാഴ്ച അനന്ത്നാഗ് ജില്ലയില്‍ വച്ചാണ് വാനി ഉള്‍പ്പടെ മൂന്ന് ഭീകരരെ സൈന്യം വകവരുത്തിയത്. ഇന്‍റലിജൻസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സൈന്യവും പോലീസും ചേര്‍ന്നായിരുന്നു ഓപ്പറേഷന്‍.
Post Your Comments