വിവാഹിതരുടെ മുദ്രയാണ് പങ്കാളിയുടെ പേരെഴുതിയ മോതിരം . അഞ്ച് വിരലുകളിൽ എന്തിനാണ് നാലാമത്തെ വിരലിൽ തന്നെ വിവാഹമോതിരം ഇടുന്നത്? രസകരമായ നിരവധി അഭിപ്രായങ്ങൾ ഈ വിഷയത്തിൽ പറയപ്പെടുന്നുണ്ട്..
ഏറെ പ്രചാരത്തിലുള്ളൊരു കാരണം, മോതിര വിരലിനെയും ഹൃദയത്തെയും ബന്ധിപ്പിക്കുന്നൊരു നാഡിയുണ്ട്. വിവാഹമോതിരം ഈ വിരലിൽ ധരിക്കുന്നതിലൂടെ സൂചിപ്പിക്കുന്നത് ജീവിതപങ്കാളിയെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു എന്നാണ്. ഏറെ പേർ വിശ്വസിക്കുന്നതും ഇതു തന്നെ…
തള്ളവിരലുകൾ മാതാപിതാക്കളെയും, ചൂണ്ട് വിരലുകൾ സഹോദരങ്ങളെയും, നടുവിരൽ നിങ്ങളെതന്നെയും മോതിരവിരൽ ജീവിത പങ്കാളിയെയും, ചെറുവിരൽ കുട്ടികളെയും സൂചിപ്പിക്കുന്നു. കൈവിരലുകൾ ചേർത്ത് നടുവിരൽ മടക്കിപ്പിടിച്ച് മറ്റുവിരലുകൾ അകറ്റി നോക്കിയാൽ മോതിരവിരലുകൾ ഒഴിച്ച് ബാക്കി എല്ലാ വിരലുകളും അകറ്റാൻ പറ്റും. ജീവിത പങ്കാളിയെ സൂചിപ്പിക്കുന്ന വിരലുകൾ മാത്രം അകറ്റാൻ പറ്റില്ല. ദാമ്പത്യത്തിന്റെ കെട്ടുറപ്പിനെകാണിക്കുന്ന ഉദാഹരണമായും പറയുന്നു.
Post Your Comments