ഗുഡ്ഗാവ്: ഹരിയാനയിൽ പെണ്‍കുട്ടികളുടെ സ്കൂളിലേയ്ക്ക് സഥലം മാറ്റം ലഭിക്കണമെങ്കില്‍ പുരുഷ അധ്യാപകര്‍ക്ക് ഇനി 50 വയസാകണം . പെണ്‍കുട്ടികളുടെ സെക്കണ്ടറി സ്കൂളുകളിലേക്കുള്ള സ്ഥലം മാറ്റം സംബന്ധിച്ചാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. 2016-17 അധ്യയന വര്‍ഷം മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.
സര്‍ക്കാര്‍ സ്കൂളുകളില്‍ യുവ അധ്യാപകര്‍ വര്‍ദ്ധിക്കുന്നുവെന്ന കാരണമാണ് ഇതിനെതിരെ അധികൃതര്‍ നിരത്തുന്നത്. 130 ഓളം സീനിയര്‍ സെക്കണ്ടറി സ്കൂളുകളാണ് ഹരിയാനയില്‍ ഉള്ളത്. ദീര്‍ഘ വീക്ഷണമില്ലാത്ത നയമാണ് സര്‍ക്കാരിന്റേതെന്നും . സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും പരിചയ സമ്പന്നരായ അദ്ധ്യാപകരെ ലഭ്യമാക്കുക എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നീലം ഭണ്ഡാരി പറഞ്ഞു. 130 ഓളം സീനിയര്‍ സെക്കണ്ടറി സ്കൂളുകളാണ് ഹരിയാനയില്‍ ഉള്ളത്.
Post Your Comments