NewsIndia

പെണ്‍കുട്ടികളുടെ സ്കൂളില്‍ അധ്യാപകനാകണമെങ്കില്‍ 50 വയസ്സുകഴിയണം

ഗുഡ്ഗാവ്: ഹരിയാനയിൽ പെണ്‍കുട്ടികളുടെ സ്കൂളിലേയ്ക്ക് സഥലം മാറ്റം ലഭിക്കണമെങ്കില്‍ പുരുഷ അധ്യാപകര്‍ക്ക് ഇനി 50 വയസാകണം . പെണ്‍കുട്ടികളുടെ സെക്കണ്ടറി സ്കൂളുകളിലേക്കുള്ള സ്ഥലം മാറ്റം സംബന്ധിച്ചാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. 2016-17 അധ്യയന വര്‍ഷം മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

സര്‍ക്കാര്‍ സ്കൂളുകളില്‍ യുവ അധ്യാപകര്‍ വര്‍ദ്ധിക്കുന്നുവെന്ന കാരണമാണ് ഇതിനെതിരെ അധികൃതര്‍ നിരത്തുന്നത്. 130 ഓളം സീനിയര്‍ സെക്കണ്ടറി സ്കൂളുകളാണ് ഹരിയാനയില്‍ ഉള്ളത്. ദീര്‍ഘ വീക്ഷണമില്ലാത്ത നയമാണ് സര്‍ക്കാരിന്റേതെന്നും . സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും പരിചയ സമ്പന്നരായ അദ്ധ്യാപകരെ ലഭ്യമാക്കുക എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നീലം ഭണ്ഡാരി പറഞ്ഞു. 130 ഓളം സീനിയര്‍ സെക്കണ്ടറി സ്കൂളുകളാണ് ഹരിയാനയില്‍ ഉള്ളത്.

shortlink

Post Your Comments


Back to top button