ന്യൂഡല്‍ഹി ● ആഭ്യന്തരസംഘർഷം രൂക്ഷമായ തെക്കന്‍ സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം തലസ്ഥാനമായ ജൂബയില്‍ നിന്ന് ഉടന്‍ പുറപ്പെടും. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് 10 സ്ത്രീകളും 3 കുഞ്ഞുങ്ങളും ഉള്‍പ്പടെ 143 പേരുമായി വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേരും. വിമാനത്തിൽ 38 മലയാളികളാണുള്ളത്.
സംഘര്‍ഷം രൂക്ഷമായതോടെ സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തുന്നതിന് രണ്ട് വിമാനങ്ങളാണ് ഇന്ത്യ അയച്ചിരിക്കുന്നത്. ഓപ്പറേഷൻ സങ്കട്മോചൻ എന്ന പേരിലുള്ള ഓപ്പറേഷനു വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗാണ് നേതൃത്വം നൽകുന്നത്. 600 ഇന്ത്യക്കാരാണു സുഡാനിൽ കുടുങ്ങിക്കിടക്കുന്നത്. തലസ്‌ഥാനമായ ജുബയിൽ 450 പേരും മറ്റു സ്‌ഥലങ്ങളിലായി 150 പേരുമാണ് കുടുങ്ങിക്കിടക്കുന്നത്.
വിമതരും സൈന്യവും തമ്മിൽ കനത്ത ഏറ്റുമുട്ടൽ നടക്കുന്ന തെക്കന്‍ സുഡാനില്‍ ചർച്ചയെത്തുടർന്ന് 24 മണിക്കൂർ നേരത്തേക്ക് ഇരുകൂട്ടരും വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments