Uncategorized

‘ദീര്‍ഘകാല വിസയില്‍ ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കാന്‍ കേന്ദ്രതീരുമാനം

ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തി ദീര്‍ഘകാല വീസയില്‍ ഇവിടെ താമസിക്കുന്ന ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയ ന്യൂനപക്ഷജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇന്ത്യയില്‍ ദൈനംദിന ജീവിതത്തില്‍ ഇവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുകയാണ് ലക്ഷ്യം.

ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും സ്വയം തൊഴിലില്‍ ഏര്‍പ്പെടുന്നതിനും അതിനായി വസ്തു വാങ്ങുന്നതിനും ഡ്രൈവിങ്ങ് ലൈസന്‍സ്, ആധാര്‍, പാന്‍ കാര്‍ഡ് എന്നിവ സ്വന്തമാക്കുന്നതിനും ഇവര്‍ അനുഭവിച്ചിരുന്ന തടസ്സങ്ങള്‍ ഇതോടെ നീങ്ങിക്കിട്ടും. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്വതന്ത്രമായി യാത്ര ചെയ്യുന്നതിനും ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ദീര്‍ഘകാല വീസ പേപ്പറുകള്‍ മാറ്റുന്നതിനും അനുമതി ലഭിക്കും. ഹ്രസ്വകാല, ദീര്‍ഘകാല വീസകള്‍ കൃത്യ സമയത്ത് പുതുക്കാത്തതിന് ഈടാക്കുന്ന പിഴ ഒഴിവാക്കുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവില്‍ താമസിക്കുന്ന ഇടത്തേക്ക് അനുമതി കൂടാതെയാണ് എത്തിയതെങ്കിലും അവിടെ നിന്നു തന്നെ ദീര്‍ഘകാല വിസയ്ക്കായി അപേക്ഷിക്കുന്നതിനുള്ള അനുമതിയും ഈ വിഭാഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

ഇന്ത്യയുടെ പൗരത്വത്തിനായി അപേക്ഷിക്കുന്നതിനുള്ള റജിസ്‌ട്രേഷന്‍ ഫീസ് 3,000 മുതല്‍ 15,000 രൂപ വരെയായിരുന്നത് 100 രൂപയായി കുറയ്ക്കാനും ഗവണ്‍മെന്റ് തീരുമാനിച്ചു. ഈ ന്യൂനപക്ഷ വിഭാഗങ്ങളെ ഇന്ത്യന്‍ പൗരന്മാരായി റജിസ്റ്റര്‍ ചെയ്യുന്നതിന് റായ്പൂര്‍, അഹമ്മദാബാദ്, ഗാന്ധിനഗര്‍, കച്ച്, ഭോപ്പാല്‍, ഇന്‍ഡോര്‍, നാഗ്പൂര്‍, മുംബൈ, പൂനെ, താനേ, പശ്ചിമ ഡല്‍ഹി, ദക്ഷിണ ഡല്‍ഹി, ജോധ്പൂര്‍, ജയ്‌സാല്‍മേര്‍, ജയ്പൂര്‍, ലഖ്‌നോ എന്നീ ജില്ലകളിലെ കളക്ടര്‍മാരെ രണ്ടു വര്‍ഷത്തേക്ക് അധികാരപ്പെടുത്താനും മന്ത്രിസഭാ യോഗം തീ

shortlink

Related Articles

Post Your Comments

Related Articles


Back to top button