![isis leader omer al shishani](/wp-content/uploads/2016/07/omer-al-shishani.jpg)
ബഗ്ദാദ്: ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇറാഖിലെ സൈനിക കമാന്‍ഡര്‍ ഒമര്‍ അല്‍ ഷിഷാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാഖിലെ ഷിര്‍ക്കത്ത് നഗരത്തില്‍ ഇറാഖ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഒമര്‍ അല്‍ഷിഷാനി കൊല്ലപ്പെട്ടത്. ഐ.എസിനു വേണ്ടി വാർത്തകൾ പുറത്തുവിടുന്ന അമാക് വെബ്സൈറ്റാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഐ.എസിന്‍റെ നിയന്ത്രണത്തിലുള്ള മൊസൂളിലേക്ക് ഇറാഖി സൈന്യം മുന്നേറുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. അല്‍ഷിഷാനിയുടെ നേതൃത്വത്തില്‍ ഐഎസ് രൂപം കൊടുത്ത യുദ്ധ തന്ത്രങ്ങള്‍ ഇറാഖിനെ സൈനികനീക്കത്തില്‍ അമേരിക്കക്ക് തലവേദന സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒമര്‍ അല്‍ഷിഷാനി കൊല്ലപ്പെട്ടതായി അമേരിക്ക അവകാശവാദം ഉന്നയിച്ചിരുന്നു. ഷിഷാനിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് മില്യണ്‍ ഡോളര്‍ അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Post Your Comments